ടിപ്പററി: കൗണ്ടി ടിപ്പററിയിലെ ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. യൂഗൽ സ്വദേശി പാട്രിക് ഗ്ലീസൺ ആണ് മരിച്ചത്. റോസ്ക്രിയയിലെ ഫാക്ടറിയിൽ ഈ മാസം ഒൻപതിന് ആയിരുന്നു അപകടം ഉണ്ടായത്.
മരണത്തിന് പിന്നിലെ കാരണം അറിയാൻ ആഗ്രഹിക്കുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് എച്ച്എസ്എ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം സംഭവത്തിൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post

