ഗാൽവെ: കൗണ്ടി ഗാൽവെയിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. 40 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം റഹൂൺ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്.
ഗാൽവെ പോലീസിന്റെ ഡ്രഗ്സ് ഡിവിഷണൽ യൂണിറ്റ് വിഭാഗം ആണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കൊക്കെയ്നിന് 1 ലക്ഷം യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

