ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കുളിക്കുന്നതിനിടെ മൂന്നംഗ സംഘം കടലിൽ അകപ്പെട്ടു. ഇവരെ ബെൽഫാസ്റ്റ് കോസ്റ്റ്ഗാർഡ് രക്ഷിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ഹെലെൻസ് ബേ ബീച്ചിലാണ് മൂന്നംഗ സംഘം അപകടത്തിൽപ്പെട്ടത്. സംഭവ സമയം നിരവധി പേർ ബീച്ചിൽ ഉണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കോസ്റ്റ്ഗാർഡിന്റെ സഹായം തേടുകയായിരുന്നു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററും ലൈഫ്ബോട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്ത് എത്തിയിരുന്നു.
Discussion about this post

