ഡബ്ലിൻ: ഇന്ധനവിലയിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് സർക്കിൾ കെ. ഇന്ന് രാവിലെ ആറ് മണി മുതൽ അർദ്ധരാത്രിവരെയാണ് ഉപഭോക്താക്കൾക്ക് പെട്രോളിന് ഇളവ് ലഭിക്കുക. സർക്കിൾ കെയുടെ രാജ്യത്തെ എല്ലാ സർവ്വീസ് സ്റ്റേഷനുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.
സർക്കിൾ കെയുടെ എക്സ്ട്രാ മെമ്പേഴ്സിനാണ് ഇന്ധനവിലയിൽ ഇളവുള്ളത്. പെട്രോളിന് 20 ശതമാനമാണ് ഓഫർ ലഭിക്കുക. ആനുകൂല്യത്തിനായി എക്സ്ട്രാ മെമ്പറാകാൻ സർക്കിൾ കെയുടെ ആപ്പ് വഴി സാധിക്കും. പെട്രോളിന് ഇളവ് ലഭിക്കുന്നതിന് പുറമേ റിവാർഡ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ അതിയായ നന്ദിയുണ്ടെന്ന് സർക്കിൾ കെ എംഡി സിയാര ഫോക്സ്ടൺ പറഞ്ഞു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. തങ്ങളുടെ എല്ലാ എക്സ്ട്രാ മെമ്പേഴ്സിനും ആനുകൂല്യം സ്വന്തമാക്കാമെന്നും സിയാര കൂട്ടിച്ചേർത്തു.

