ഒമാഗ്: ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയ്ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി പോലീസ്. അഞ്ചോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 39 വയസ്സുള്ള വ്യക്തിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ ബെൽറ്റാനി റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 1 മണിയോടെ ബസിലേക്ക് കത്തിയുമായി കയറിയ ഇയാൾ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവ സമയം ധാരാളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. എന്നാൽ അവരെ ഇയാൾ ഇറങ്ങാൻ അനുവദിച്ചു. തുടർന്ന് ഡ്രൈവറും ഉൾപ്പെടുന്ന ബസുമായി കടന്ന് കളയുകയായിരുന്നു. ന്യൂടൗൺസ്റ്റെവാർട്ട് ദിശയിലേക്ക് ബസ് ഓടിച്ചുകൊണ്ടുപോകുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടി.
തട്ടിക്കൊണ്ടുപോകൽ, വാഹനം തട്ടിക്കൊണ്ടുപോകൽ, വാഹനം തട്ടിക്കൊണ്ടുപോയി പരിക്കേൽപ്പിക്കൽ, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പിഎസ്എൻഐ പറഞ്ഞു.
നാളെ എനിസ്കില്ലൻ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാകും.

