ടൈറോൺ: കൗണ്ടി ടൈറോണിൽ മദ്യലഹരിയിൽ വാഹനമിടിച്ച് കുട്ടിയെ പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ഒമാഗിൽ ഇന്നലെ ഏഴ് മണിയോടെയായിരുന്നു സംഭവം. 8 വയസ്സുള്ള കുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
26 വയസ്സുകാരനാണ് പ്രതി. എഡെർഗോൾ റോഡിൽ വച്ച് വാനും ക്വാഡ് ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാൻ ഓടിച്ചിരുന്നത് 26 കാരൻ ആയിരുന്നു. മദ്യലഹരിയിൽ അമിത വേഗതയിൽ എത്തിയ ഇയാൾ ക്വാഡ് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 40 വയസ്സുള്ള വ്യക്തിയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 26 കാരനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും ഗതാഗതനിയമവുമായി ബന്ധപ്പെട്ട മറ്റ് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

