മീത്ത്: കൗണ്ടി മീത്തിൽ കാറിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ 40 കാരനെതിരെ കേസ് എടുത്ത് പോലീസ്. ഇയാളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9 മണിയോടെയാണ് 40 കാരനെ കോടതിയിൽ ഹാജരാക്കിയത്. പ്രത്യേക ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ ഇയാൾക്കെതിരെ കുറ്റങ്ങൾ നിലവിൽ ചുമത്തിയിട്ടില്ല. കാറിൽ നിന്നും ബോംബ് കണ്ടെടുത്ത സംഭവത്തിൽ 25 വയസ്സുള്ള നിയമ വിദ്യാർത്ഥിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Discussion about this post

