ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സൂപ്പർമാർക്കറ്റായ സൂപ്പർവാലുവിന് നേരെ സൈബർ ആക്രമണം. സൂപ്പർമാർക്കറ്റിന്റെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങൾ ഹാക്ക് ചെയ്തു. ഇതോടെ നിരവധി ഫ്രോസൺ ഉത്പന്നങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കേണ്ടതായി വന്നു. സൂപ്പർമാർക്കറ്റിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ആയിരുന്നു സംഭവം. പ്രത്യേക മോഡലിനെ മാത്രമാണ് സൈബർ ആക്രമണം ബാധിച്ചതെന്ന് സൂപ്പർ വാലുവിന്റെ ഉടമസ്ഥരായ മസ്ഗ്രേവ് ഗ്രൂപ്പ് വ്യക്തമാക്കി. നിരീക്ഷണ സംവിഝാനങ്ങളിലൂടെയാണ് പ്രശ്നം കണ്ടെത്തിയത്. ഉടനെ തന്നെ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഫ്രോസൺ ഉത്പന്നങ്ങൾ പിൻവലിച്ചത്.

