ഓച്ചിറ ; മുത്തശിയുടെ ബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മത പാഠശാല ഡയറക്ടറുടെ ഓച്ചിറ മേമനയിലെ സ്ഥാപനം ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് വാർഡ് തല ജാഗ്രതാസമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ താൽക്കാലികമായി അടപ്പിച്ചു . മതപാഠശാലയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളും, ഭൂമി വാങ്ങലും ഉൾപ്പെടെയുള്ളവയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യൂട്യൂബർ കൂടിയായ പ്രതി കായംകുളം പുതുപ്പള്ളി കൊച്ചയത്ത് പടിറ്റത്തിൽ മുഹമ്മദ് നിയാസ് (34) ഡയറക്ടറായ സ്ഥാപനത്തിൽ നാല്പതോളം വിദ്യാർത്ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതിൽ എട്ട് പേർ പെൺകുട്ടികളാണ് . ഇവർക്ക് കൗൺസിലിംഗ് നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞാണ് ജൗഹരി പെൺകുട്ടിയെ പീഡിപ്പിച്ചത് . പിതാവിന്റെ അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ 2025 മുതൽ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

