ഡബ്ലിൻ: അയർലൻഡിൽ കനത്ത മഞ്ഞിനെ തുടർന്ന് യെല്ലോ വാണിംഗ്. ഇന്നലെ രാത്രി 10 മണി മുതൽ ആരംഭിച്ച വാണിംഗ് ഇപ്പോഴും തുടരുകയാണ്. എട്ട് കൗണ്ടികളിലാണ് മഞ്ഞിനെ തുടർന്ന് വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.
കാവൻ, ഡൊണഗൽ, മൊനാഘൻ, കൊണാച്ച് എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ്. ഇവിടങ്ങളിൽ അനുഭവപ്പെടുന്ന കഠിനമായ മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കുന്നതിനുൾപ്പെടെ കാരണമാകും. അതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് പകൽ 10 മണിവരെ ഇത് തുടരും. മഞ്ഞ് വീഴ്ചയ്ക്കും ഐസിനും ഈ മണിക്കൂറുകൾ സാധ്യതയുണ്ട്. ഇന്ന് രാവിലെയും മഞ്ഞ് തുടരും. പലയിടങ്ങളിലും രാവിലെ മഞ്ഞ് വീഴ്ച അനുഭവപ്പെടാം.
Discussion about this post

