ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ 44 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. തിങ്കളാഴ്ച ഡാൻകെയ്ൻ പരേഡ് പ്രദേശത്ത് ആയിരുന്നു സംഭവം. 44 കാരനായ പോൾ മാക്കിൻ ജൂനിയറാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
41 വയസ്സുള്ള വ്യക്തിയെ ആണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മനപ്പൂർവ്വം ദേഹോപദ്രവം ഏൽപ്പിക്കൽ, തടങ്കലിലാക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച പരിക്കേറ്റ പോൾ മാക്കിൻ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്.

