ഡബ്ലിൻ: എം50 ൽ തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് അപകടം സൃഷ്ടിച്ച കേസിൽ നാല് കൗമാരക്കാർക്കെതിരെ കേസ് എടുത്തു. 13 നും 15 നും ഇടയിൽ പ്രായമുള്ളവർക്കെതിരെയാണ് കേസ് എടുത്തത്. മോഷ്ടിച്ച കാറിൽ തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് ഇവർ മറ്റൊരു കാറിലിടിച്ച് അപകടം സൃഷ്ടിക്കുകയായിരുന്നു.
ഓഗസ്റ്റ് ഒൻപതിനായിരുന്നു സംഭവം. ജംഗ്ഷൻ 12 ഫിർഗൗസിൽ ആയിരുന്നു അപകടം ഉണ്ടായത്. ഏഴ് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ ഡബ്ലിൻ ജില്ലാ കോടതി മുൻപാകെ ഹാജരാക്കി. ഓരോരുത്തരെയും വേവ്വേറെയായിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. രാത്രി 8 മണി മുതൽ രാവിലെ ഏഴ് മണിവരെ കർഫ്യൂ പാലിക്കാൻ ഇവരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

