ഡബ്ലിൻ: അയർലൻഡിൽ ഇന്ന് പകൽ അതിശക്തമായ മഞ്ഞിന് സാധ്യത. ഇതേ തുടർന്ന് കൗണ്ടികളിൽ വാണിംഗ് തുടരുകയാണ്. 13 കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. വാഹന യാത്രികർക്ക് പ്രത്യേകം ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കൊണാച്ച്, കാവൻ, ക്ലെയർ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലിമെറിക്ക്, ലോംഗ്ഫോർഡ്, മീത്ത്, മൊനാഘൻ, ഒഫാലി, ടിപ്പററി, വെസ്റ്റ്മീത്ത് എന്നീ കൗണ്ടികളിലാണ് വാണിംഗ്. ഇന്നലെ രാവിലെ ഒൻപത് മണി മുതലാണ് കൗണ്ടികളിൽ വാണിംഗ് ആരംഭിച്ചത്. ഇന്ന് പകൽ 8 മണിവരെ ഇത് തുടരും. രാവിലെ നേരങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് പ്രതീക്ഷിക്കുന്നത്. ഇത് വാഹനയാത്രികരുടെ കാഴ്ച മറയാൻ കാരണം ആകും. ഇതേ തുടർന്നാണ് ഇവർക്ക് പ്രത്യേകം നിർദ്ദേശം നൽകിയത്.

