ഡബ്ലിൻ: ബോർഡ് ബിയ ചെയർമാൻ ലാറി മുറിൻ ഏപ്രിലിൽ സ്ഥാനമൊഴിയും. വാർഷിക ബോർഡ് ബിയ പ്ലീനറി യോഗത്തിൽ കൃഷി മന്ത്രി മാർട്ടിൻ ഹെയ്ഡനാണ് ഇക്കാര്യം അറിയിച്ചത്. ലാറി മുറിൻ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഹെയ്ഡൻ വ്യക്തമാക്കി.
നിലവിലെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് മുറിൻ സ്ഥാനം ഒഴിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഏജൻസികളുടെ ചെയർമാൻ സ്ഥാനം വരും ആഴ്ചകളിൽ സംസ്ഥാന ബോർഡിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും.
Discussion about this post

