ഗാൽവേ: ഗാൽവേയിൽ വാഹനാപകടത്തിൽ യുവതിയ്ക്ക് പരിക്ക്. 30 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. ക്വിൻസെന്ററി ബ്രിഡ്ജിലെ എൻ6 ൽ വച്ച് വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാറിലായിരുന്നു യുവതി സഞ്ചരിച്ചിരുന്നത്. സാരമായി പരിക്കേറ്റ ഇവരെ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ 20 വയസ്സുള്ള മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല.
Discussion about this post

