ഡബ്ലിൻ: അയർലൻഡിലെ മനുഷ്യവാസത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. ഏകദേശം 10,000 വർഷങ്ങൾക്ക് മുൻപുതന്നെ അയർലൻഡിൽ മനുഷ്യർ ജീവിച്ചിരുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ. വാട്ടർഫോർഡിലെ ബല്ലിനാമിന്ത്ര ഗുഹയിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
ഗുഹയിൽ അടുത്തിടെ നടത്തിയ ഖനനത്തിൽ മൃഗങ്ങളുടെ കൂടുതൽ അസ്ഥികൾ ഗവേഷകർക്ക് ലഭിച്ചിരുന്നു. ഇതും 1878-82 കാലഘട്ടത്തിൽ ഗുഹയിൽ നിന്നും കുഴിച്ചെടുത്ത അസ്ഥികളും പരിശോധിക്കുകയായിരുന്നു. ഇതിലായിരുന്നു നിർണായക വിവരങ്ങൾ ലഭിച്ചത്. ക്ലെയറിലെ ആലീസ് ആൻഡ് ഗ്വെൻഡോലിൻ ഗുഹയിൽ നടത്തിയ ഖനനത്തിൽ കണ്ടെടുത്ത അസ്ഥികൾ 12,800 12,600 വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ കണ്ടെടുത്ത അസ്ഥികൾക്ക് ഇതിനേക്കാൾ കൂടുതൽ പഴക്കം ഉണ്ടെന്നാണ് സ്ഥിരീകരണം.

