അർമാഗ്: കൗണ്ടി അർമാഗിൽ കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 27 ഉം 32 ഉം വയസ്സുള്ള പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിരവധി കുറ്റങ്ങളും പോലീസ് ചുമത്തി.
ഇന്നലെ ആയിരുന്നു കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തിയത്. പോർട്ടഡൗണിലെ അന്നാഹ് ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ പോലീസ് നശിപ്പിച്ചു. ഇരു പ്രതികളെയും പോലീസ് കോടതിയിൽ ഹാജരാക്കി.
Discussion about this post

