ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കാറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉണ്ടായത് ആയിരക്കണക്കിന് യൂറോയുടെ നാശനഷ്ടം. ലെറ്റർകെന്നിയിലെ അപ്പാർട്ട്മെന്റ് ബ്ലോക്കിലെ ആറ് കാറുകൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കാറുകളുടെ മുൻവശത്തെയും പിൻവശത്തെയും വിൻഡ്സ്ക്രീനുകൾ അക്രമി തകർക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. കാർണമുഗ്ഗാഗ് അപ്പറിലെ നാസ് മോർ അപ്പാർട്ട്മെന്റ് ബ്ലോക്കിലെ കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു സംഭവം. ആറ് കാറുകളും നശിപ്പിച്ചത് ഒരാളാണെന്നാണ് പോലീസ് സംശയിക്കുന്നത്. അക്രമിയെ തിരിച്ചറിയുന്നതിനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Discussion about this post

