ലൗത്ത്: കൗണ്ടി ലൗത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കുഞ്ഞിന് സാരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.20 ഓടെയായിരുന്നു സംഭവം. അപകടത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ശിശുവിന് പുറമേ മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
ഡണ്ടാൽക്കിലെ ഡൗഡാൽഷില്ലിൽ ആർ132 ൽ വെച്ചാണ് കൂട്ടിയിടി ഉണ്ടായത്. സംഭവത്തിൽ 20 വയസ്സുള്ള യുവതിയ്ക്കും 50 വയസ്സുകാരനും കൗമാരക്കാരിയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.
Discussion about this post

