ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കാറിന്റെ ഡ്രൈവർ ആയ പുരുഷൻ മരിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയ്ക്ക് എൻ20 റോഡിൽ ആയിരുന്നു സംഭവം.
സംഭവത്തിൽ ലോറി ഡ്രൈവറായ 20 കാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല. അപകടം ഉണ്ടായ സ്ഥലം ഗാർഡ ഫോറൻസിക് കൊളീഷൻ സംഘം സന്ദർശിച്ചു. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു.
Discussion about this post

