ഡബ്ലിൻ: ഡബ്ലിനിലെ ഹൗത്തിൽ മിനി ബസിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപയമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്പർ ക്ലിഫ് റോഡിൽവച്ചായിരുന്നു ബസിന് തീടിപിടിച്ചത്. തീയും പുകയും ഉയർന്നതോടെ യാത്രികർ ബസിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞയുടൻ ഡബ്ലിൻ ഫയർ ഫോഴ്സിൽ നിന്നുള്ള അംഗങ്ങൾ എത്തി തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിൽ ബസിന് സാരമായ കേടുപാടുകൾ ഉണ്ട്.
Discussion about this post

