ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. ഏകദേശം 8.2 ദശലക്ഷം സിഗരറ്റുകൾ പിടിച്ചെടുത്തു. വെള്ളിയാഴ്ച മുതൽ തുറമുഖത്ത് നടത്തിവരുന്ന ദൗത്യത്തിലാണ് ഇത്രയേറെ സിഗരറ്റുകൾ പിടിച്ചെടുത്തത്.
റോട്ടർഡാമിൽ നിന്നുള്ള കപ്പലിലെ കണ്ടെയ്നറിൽ ആയിരുന്നു സിഗരറ്റുകൾ ഉണ്ടായിരുന്നത്. ഡിക്റ്റക്ടർ നായയായ കോബയുടെയും മൊബൈൽ എക്സ്റേ സ്കാനറിന്റെയും സഹായത്തോടെയാണ് കപ്പലിൽ സിഗരറ്റുകൾ ഉള്ളതായി വ്യക്തമായത്.
ലാംബർട്ട് & ബട്ട്ലർ’, ‘റിച്ച്മണ്ട്’, ‘ടോപ്പ് ഗൺ’ എന്നീ ബ്രാൻഡുകളിലുള്ള സിഗരറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന് വിപണിയിൽ ഏകദേശം 7.5 മില്യൺ യൂറോയിലധികം വിലവരും. ഇത് വിപണിയിൽ എത്തിയതാൽ ഏകദേശം 6.1 മില്യൺ യൂറോയിലധികം നഷ്ടം ഉണ്ടാകാനാണ് സാധ്യത.
Discussion about this post

