ഡബ്ലിൻ : ഡെറിയിൽ ബസ് സ്റ്റോപ്പ് തകർക്കുകയും കാറുകൾക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഭവത്തിൽ മൂന്ന് കുട്ടികളെ കസ്റ്റഡിയിലെടുത്ത് പി എസ് എൻ ഐ . ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം.
മുഖം മൂടി ധരിച്ച യുവാക്കൾ പെട്രോൾ ബോംബുകൾ ഉപയോഗിച്ച് ബസ് സ്റ്റോപ്പ് തകർക്കുകയും, കാറുകൾക്ക് നേരെ കല്ലെറിയുകയും, റോഡ് തടസപ്പെടുത്തുകയുമായിരുന്നു. ഗാലിയാഗ് പ്രദേശത്ത് വൈകുന്നേരം 6 മണിയോടെ പ്രശ്നമുണ്ടായതായി റിപ്പോർട്ട് ലഭിച്ചെന്നാണ് പി എസ് എൻ ഐ അറിയിച്ചത്. 9, 12, 13 വയസുള്ള കുട്ടികളെയാണ് കസ്റ്റഡിയിലെടുത്തത് . അവരെ യൂത്ത് ഡൈവേഴ്സേഷൻ ഓഫീസർക്ക് കൈമാറും.
Discussion about this post

