ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ ആക്രമണം. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിൻഗ്ലാസ് മേഖലയിൽ ആയിരുന്നു സംഭവം.
മോഷ്ടിച്ച വാഹനവുമായി പ്രതി കടന്ന് കളയാൻ ശ്രമിച്ചതായിരുന്നു. അമിത വേഗതയിൽ വരുന്ന വാഹനം ഗാർഡയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അദ്ദേഹം വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന് നേരെ പ്രതി വാഹനം ഓടിച്ച് കയറ്റി. പിന്നാലെ പ്രദേശത്തെ മതിലും വാഹനം കൊണ്ട് ഇയാൾ ഇടിച്ച് തകർത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതിയെ പോലീസ് പിന്നീട് പിന്തുടർന്ന് പിടികൂടി.
Discussion about this post

