ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ വിദേശ പൗരന്മാരെ നാടുകടത്തിയതായി നീതി മന്ത്രി ജിം ഒ കെല്ലഗൻ അറിയിച്ചു. 34 പേരെയാണ് തിരികെ സ്വദേശങ്ങളിലേക്ക് നാടുകടത്തിയത്.
അയർലൻഡിൽ ക്രിമിനൽ കേസുകളിൽ പ്രതിയായവരെ ജയിൽ ശിക്ഷയുടെ കാലാവധി അവസാനിച്ചാൽ തിരികെ നാട്ടിലേക്ക് അയക്കുകയാണ് നിയമം. ഈ നിയമം അനുസരിച്ചാണ് നാടുകടത്തൽ എന്ന് മന്ത്രി പറഞ്ഞു. പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ആയിരുന്നു ഇവരെ നാടുകടത്തിയത്. ഇവരിൽ 22 പേർ പോളിഷ് പൗരന്മാരാണ്. 12 പേർ ലിത്വാനയിൽ നിന്നുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post

