ഡബ്ലിൻ : വെസ്റ്റ് ഡബ്ലിനിൽ നടത്തിയ പരിശോധനയിൽ ഗാർഡ 88, 130 യൂറോയും , മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വെസ്റ്റ് ഡബ്ലിനിലെ രണ്ട് സ്ഥലങ്ങളിലാണ് ഗാർഡ തിരച്ചിൽ നടത്തിയത്.
പണത്തിനും, മൊബൈൽ ഫോണുകൾക്കുമൊപ്പം ഏകദേശം 26000 യൂറോയുടെ വ്യാജവസ്ത്രങ്ങളും പിടിച്ചെടുത്തു . സംശയിക്കപ്പെടുന്ന വസ്തുക്കൾ പരിശോധനയ്ക്കായി മാറ്റി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല .
Discussion about this post

