വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ കൃഷിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടു. കിൽക്കെന്നി- വാട്ടർഫോർഡ് അതിർത്തിയിലെ ബാലിറോബിനിൽ താമസിക്കുന്ന ജെയിംസ് ഡൊഹെർട്ടിയാണ് മരിച്ചത്. 50 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
വ്യാഴാഴ്ച ആയിരുന്നു കൃഷി സ്ഥലത്ത് ഉണ്ടായ ട്രാക്ടർ അപകടത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

