കോഴിക്കോട് ; കുംഭമേള താരത്തിന്റെ വിവാഹ വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘ രേഖകൾ നോക്കിയാണ് വിവാഹം കഴിപ്പിച്ചത് . ഇപ്പോഴും അത് കേരള സ്റ്റോറിയാണ്. ആധാർ നോക്കിയാണ് വിവാഹം നടത്തിയത് . വിവാഹത്തിന് മുന്നിൽ നിന്ന നേതാക്കൾ പ്രതികരിക്കാത്തത്
എന്ത്കൊണ്ടെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽ ഡി എഫിന് ആരുമായും ചങ്ങാത്തമുണ്ടായിരുന്നില്ല , എസ് ഡി പി ഐയുമായി കൂട്ടുമില്ല . ആ വോട്ട് വേണമെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരുടെ വോട്ട് വേണമെന്നാണ് ഞങ്ങളുടെ നിലപാട്.
കോർപ്പറേറ്റ് തമ്പുരാക്കന്മാർ തുറന്നുവെച്ച മടിശീലയുമായിട്ടാണ് ബിജെപി മത്സരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയ്ക്ക് പോസിറ്റീവ് പ്രതീക്ഷയാണ്. എൽഡിഎഫിനെ ജനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയാൽ യുഡിഎഫ് ജയിക്കും എന്ന് പറയുന്നത് പഴയ കണക്ക്. ആ കാലമൊക്കെ പോയി. പിഎംശ്രീ മുന്നേറ്റവും എസ്ഐആറും ആണ് ശതമാനം വർദ്ധിക്കാൻ കാരണം.-
ബിനോയ് വിശ്വം വ്യക്തമാക്കി.

