ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 70 വയസ്സുകാരി മരിച്ചു. ടെമ്പിൾഗ്ലാന്റിനിലെ എൻ21 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്ന് ഓടിച്ചിരുന്നത് 70 കാരിയാണ്. അപകടത്തിൽ 70 കാരിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ഇവരെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്ന 70 വയസ്സുകാരിയെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post

