കാർലോ: കാർലോ- വാട്ടർഫോർഡ് കൗണ്ടികൾക്കിടയിൽ പുതിയ ബസ് സർവ്വീസ് ആരംഭിക്കും. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (എൻടിഎ) ഇക്കാര്യം സ്ഥിരീകരിച്ചു. ഞായറാഴ്ച മുതൽ മൂന്ന് എക്സ്പ്രസ് വേ സർവ്വീസുകൾ നിർത്തലാക്കുമെന്ന് ബറ്റ് ഐറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സർവ്വീസുകളുടെ കാര്യം പുറത്തുവരുന്നത്.
വാട്ടർഫോർഡ് മുതൽ ഡബ്ലിൻ/ഡബ്ലിൻ വിമാനത്താവളം വരെയുള്ള റൂട്ട് 4, റോസ്ലെയർ/വെക്സ്ഫോർഡ് മുതൽ വാട്ടർഫോർഡ് വരെയുള്ള റൂട്ട് 40 സെഗ്മെന്റ്, ഗാൽവേ വരെ നീളുന്ന റൂട്ട് 52 എന്നീ സർവ്വീസുകളാണ് നിർത്തലാക്കുന്നത്. സാമ്പത്തിക നഷ്ടമാണ് ഇതിന് കാരണം. ഈ മാസം 24 മുതലാകും കാർലോ- വാട്ടർഫോർഡ് സർവ്വീസുകൾ ആരംഭിക്കുക.

