മധുര : തിരുപ്പുറകുണ്ഡ്രത്തിലെ ദീപത്തൂണിൽ കാർത്തിക വിളക്ക് തെളിയിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ക്ഷേത്രഭരണത്തിന്റെ ചുമതല ഏറ്റെടുക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ വൈദ്യനാഥൻ, പാർത്ഥിപൻ എന്നിവർ മധുരയിലെത്തി . വൈകുന്നേരമാണ് ദീപത്തൂണിൽ വിളക്ക് കൊളുത്തുന്നത് . ഇത് സംബന്ധിച്ച് ക്ഷേത്രഭരണസമിതിയുമായി ചർച്ചകൾ നടന്നുവരികയാണ്.
സുരക്ഷാ ക്രമീകരണങ്ങളിൽ സിആർപിഎഫ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കും. കഴിഞ്ഞ ദിവസം പ്രധാനപ്പെട്ട സിആർ പി എഫ് അധികൃതർ മധുരയിലെത്തിയിരുന്നു. കുന്നിലേയ്ക്കുള്ള പാത സംഘം പരിശോധിച്ചു വരികയാണ് .
വൈകുന്നേരം വിളക്ക് ആരാകും വിളക്ക് കൊളുത്തുക എന്ന് തീരുമാനിക്കാൻ ഹിന്ദു സംഘടനകൾ, നാട്ടുകാർ, പുരോഹിതന്മാർ എന്നിവരുമായി ചേർന്ന് കൂടിയാലോചനകളും നടത്തും. ദീപത്തൂണിന് ചുറ്റും താൽക്കാലിക വേദി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

