ഡബ്ലിൻ: കൊമേഡിയനും റേഡിയോ അവതാരകനുമായ പിജെ ഗല്ലഗർ അന്തരിച്ചു .51 വയസ്സായിരുന്നു. ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. അതേസമയം മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേക്കഡ് ക്യാമറ , ദി യംഗ് ഒഫെൻഡേഴ്സ് എന്നീ പരമ്പരകളിലൂടെയാണ് അദ്ദേഹം പ്രസിദ്ധനായത്. നടനെന്ന നിലയിൽ പ്രശസ്തി നേടാൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അദ്ദേഹത്തിന് കഴിഞ്ഞു.
ടെലിവിഷൻ ഡോക്യുമെന്ററികൾ, ഫീച്ചറുകൾ, റേഡിയോ എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്, റേഡിയോ നോവയിലെ ബ്രേക്ക്ഫാസ്റ്റ് ഷോ ടീമിന്റെ ഭാഗമായി അവതാരകൻ ജിം മക്കേബിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post

