ലിമെറിക്ക്: ലിമെറിക്കിൽ ആദ്യമായി ദേശീയ ലബോറട്ടറി തുറന്ന് ഉയിസ് ഐറാൻ. കഴിഞ്ഞ ദിവസം ആയിരുന്നു ലബോറട്ടറിയുടെ ഔദ്യോഗിക ഉദ്ഘാടനം. കുടിവെള്ളത്തെയും മലിനജലത്തെയും കുറിച്ച് എല്ലാവർഷവും 10 ലക്ഷത്തിലധികം പരിശോധനകൾ ഇവിടെ നടത്താൻ കഴിയും.
ഭവന, തദ്ദേശ സ്വയംഭരണ, പൈതൃക മന്ത്രി ജെയിംസ് ബ്രൗണാണ് ലബോറട്ടറി ഉദ്ഘാടനം ചെയ്തത്. ബാലിസിമോണിലെ ഉയിസ് ഐറാന്റെ ക്യാമ്പസിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. 60 മില്യൺ യൂറോ ലാബിന്റെ നിർമ്മാണത്തിനായി ചിലവായി. ലാബിന്റെ പ്രവർത്തനങ്ങൾക്കായി 90 വിദഗ്ധരെ നിയമിക്കും. രാജ്യത്തുടനീളം 90 സാമ്പിൾ ഓഫീസർമാരെയും നിയമിക്കും. വർഷത്തിൽ 364 ദിവസവും ലാബ് പ്രവർത്തിക്കും. 24 മുതൽ 48 മണിക്കൂറിനുള്ളിൽ പരിശോധന ഫലങ്ങൾ നൽകുന്ന തരത്തിലായിരിക്കും ലാബിന്റെ പ്രവർത്തനങ്ങൾ.

