ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അമ്മയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കാർണ്ടോനാഗിലെ സേക്രഡ് ഹാർട്ട് പള്ളിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. കാർണ്ടോനാഗ് സ്വദേശികളായ നതാലി മക്ലാഫ്ലി മകൾ എല്ല മക്ലോഫ്ലി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉച്ചയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ആയിരുന്നു മൃതദേഹങ്ങൾ സംസ്കാര ചടങ്ങിനായി പള്ളിയിലേക്ക് കൊണ്ടുവന്നത്. പള്ളിയിൽ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ.
കഴിഞ്ഞ ആഴ്ചയായിരുന്നു വാഹനാപകടത്തിൽ ഇരുവരും കൊല്ലപ്പെട്ടത്. നതാലിയുടെ ഭർത്താവും ഇളയ കുഞ്ഞും സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

