മൊനാഘൻ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയിൽ മൊനാഘനിലെ കർഷകർ. കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി ബാധ പടരുമോയെന്നാണ് കർഷകരുടെ ആശങ്ക. കഴിഞ്ഞ ദിവസം ആയിരുന്നു മൊനാഘനിലെ ക്ലോണ്ടിബ്രെറ്റിലെ ടർക്കി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഇവിടെ നിന്നും 16 കിലോ മീറ്റർ മാത്രം അകലെ ഫാം നടത്തുന്ന ആൻഡ്രൂ ബോയ്ലൻ ഉൾപ്പെടെയുള്ളവരാണ് ആശങ്ക പങ്കുവയ്ക്കുന്നത്. രോഗബാധ തങ്ങളുടെ അടുത്തേയ്ക്ക് അടുത്തേയ്ക്ക് വരുന്നതായി ആൻഡ്രൂ പറഞ്ഞു. ഇറച്ചിയ്ക്കായി വളർത്തുന്ന കോഴികൾ മുഴുവൻ സമയവും കൂടിന് അകത്തായിരിക്കും. എന്നാൽ ഇവയ്ക്ക് രോഗം ഉണ്ടാകും. നിലവിലെ അവസ്ഥ വലിയ ആശങ്കയുണ്ടാക്കുന്നത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

