കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് കുറച്ചുനാളുകൾ കൂടി അടച്ചിടും. പക്ഷിപ്പനി ബാധയെ തുടർന്നുള്ള ആശങ്കകൾ നിലവിൽക്കുന്നതിനെ തുടർന്നാണ് പാർക്ക് ഇനിയും അടച്ചിടുന്നത്. പാർക്കിലെ 11 ഗ്രേലാഗ് ഗൂസുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഹാർബർ മേഖലയിലെ കാട്ടുപക്ഷികളിൽ നിന്നാണ് ഗൂസുകളിലേക്ക് രോഗം വ്യാപിച്ചത് എന്നാണ് നിഗമനം. ഇതിൽ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമായ പശ്ചാത്തലത്തിലാണ് നടപടി. രോഗബാധ പാർക്കിലെ കൂടുതൽ ജീവികളിലേക്ക് പടരുന്നത് തടയുന്നതിനായുള്ള മുന്നറിയിപ്പ് നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Discussion about this post

