ബെൽഫാസ്റ്റ്: കൂടുതൽ പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് ടേസറുകൾ നൽകണമെന്ന് ആവശ്യം. പോലീസുകാർക്കെതിരെ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് എല്ലാവർക്കും ടേസറുകൾ നൽകണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.നിലവിൽ സേനയിലെ നൂറോളം പേർക്ക് മാത്രമാണ് ടേസറുകൾ നൽകിയിരിക്കുന്നത്.
2024 ഒക്ടോബറിനും 2025 സെപ്തംബറിനും ഇടയിൽ 2630 ആക്രമണങ്ങളാണ് പോലീസുദ്യോഗസ്ഥർക്കെതിരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം പോലീസുകാരുടെ പെട്രോളിംഗ് വാഹനം ആക്രമിക്കപ്പെട്ട 100 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ 14 ഉദ്യോഗസ്ഥരാണ് വ്യത്യസ്ത സംഭവങ്ങളിലായി ആക്രമിക്കപ്പെട്ടത്.
Discussion about this post

