ഡബ്ലിൻ: അയർലന്റിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുപുള്ളികൾക്കുമെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 1,200 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഐറിഷ് പ്രിസൺ ഓഫീസേഴ്സ് അസോസിയേഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രിസൺ ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ജയിൽപുള്ളികൾ പരസ്പരം ആക്രമിക്കുന്ന സംഭവങ്ങളും, ജയിൽപുള്ളികൾ പോലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു. ജയിൽപുള്ളികൾ പരസ്പരം ആക്രമിച്ച 1,219 സംഭവങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അസോസിയേഷന്റെ കണക്കുകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നത് ആണെന്ന് പ്രിസൺ സർവ്വീസ് ഡയറക്ടർ കാരൺ മക്കഫ്രി പറഞ്ഞു. അക്രമങ്ങൾ തടയുന്നതിന് വേണ്ടി ബോഡി വോൺ ക്യാമറകളും പ്രതിരോധ സ്പ്രേകളും പരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

