ഡബ്ലിൻ: ഫുട്ബോൾ താരത്തെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 23 കാരനായ വിയോറൽ ഡോറോസ്കാൻ 24 കാരനായ ഒട്നിയേൽ റിച്ചാർഡോ ക്ലെജൻ എന്നിവരെയാണ് ശിക്ഷിച്ചത്. 23 കാരനായ മഹമൂദ് ഇല്യാസ് ആണ് കൊല്ലപ്പെട്ടത്.
പ്രതികളിൽ നിന്നും 6000 യൂറോ വിലമതിക്കുന്ന കഞ്ചാവ് ഇല്യാസ് മോഷ്ടിച്ചിരുന്നു. ഇതേചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്. തർക്കത്തിനിടെ ഇരുവരും ചേർന്ന് ഇല്യാസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് മീത്തിലെ ബെൽഗ്രീ ലൈനിലെ വനമേഖലയിൽ കൊണ്ടുതള്ളി. മകനെ കാണാനില്ലെന്ന് കാട്ടി ഇല്യാസിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വ്യക്തമായത്.
Discussion about this post

