ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ആൻട്രിം റോഡിന്റെ ഒരു ഭാഗം അടയ്ക്കും. വാഹനം ഇടിച്ച് കാൽനട യാത്രികയായ വയോധിക മരിച്ച സംഭവത്തിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റോഡ് അടയ്ക്കുന്നത്. ഈ വർഷം ജനുവരി 13 ന് ആയിരുന്നു 77 കാരിയായ കരോൾ ഗ്രഹാം കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 9.30 ഓട് കൂടിയായിരിക്കും റോഡ് അടയ്ക്കുക. കേസിൽ സീൻ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. ബാലിക്ലേർ റോഡിനും ജൂബിലി വേയ്ക്കുമിടയിലുള്ള റോഡ് ആണ് അടയ്ക്കുക. അന്വേഷണത്തോട് യാത്രികർ സഹകരിക്കണം എന്ന് പോലീസ് അറിയിച്ചു.
Discussion about this post