ഡബ്ലിൻ: അയർലൻഡിൽ നിന്നും വീണ്ടും നാടുകടത്തൽ. കഴിഞ്ഞ മാസം അയർലൻഡിൽ നിന്നും 52 പേരെ ജോർജിയയിലേക്ക് നാടുകടത്തിയെന്നാണ് നീതി മന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കുന്നത്. ഇതിന് 1,90,000 യൂറോ ചിലവായി എന്നും അദ്ദേഹം പറഞ്ഞു.
ആൻ ഗാർഡയിലെ 119 ഉദ്യോഗസ്ഥരും നാടുകടത്തൽ സംഘത്തിനൊപ്പം അകമ്പടി പോയിരുന്നു. ഇതിന് പുറമേ വിവർത്തകൻ, മനുഷ്യാവകാശ നിരീക്ഷകൻ, ഡോക്ടർ, പാരാമെഡിക്ക് എന്നിവരും പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഉണ്ടായിരുന്നു. നാല് കുടുംബങ്ങളെ ആയിരുന്നു നാടുകടത്തിയത്. ഇവരിൽ അയർലൻഡിൽ എത്തി കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരും ഉണ്ട്.
Discussion about this post

