ഡബ്ലിൻ: അയർലൻഡിന്റെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ ഭവനലക്ഷ്യവുമായി ഡബ്ലിൻ സിറ്റി കൗൺസിൽ. 30 സ്ഥലങ്ങളിലായി നാലായിരം വീടുകൾ നിർമ്മിക്കാനാണ് കൗൺസിൽ പദ്ധതിയിടുന്നത്. നാല് വർഷത്തിനുള്ളിലാകും കൗൺസിൽ ഈ ലക്ഷ്യം കൈവരിക്കുക.
പദ്ധതി അനുസരിച്ച് ഡബ്ലിനിലെ ബാലിമുണിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കുക. ഇവിടെ അഞ്ച് സ്ഥലങ്ങളിലായി 928 യൂണിറ്റുകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ലെയർ ഹാളിനും കിൻസാലിക്കും സമീപമുള്ള ബെൽമെയ്നിൽ രണ്ട് സ്ഥലങ്ങളിലായി 250 പുതിയ യൂണിറ്റുകളും നിർമ്മിക്കും.
Discussion about this post

