ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബസമേതം കാണാനെത്തി നടനും , ബിജെപി നേതാവുമായ കൃഷ്ണകുമാർ . മോദിയെ കുടുംബസമേതം കാണാൻ കഴിഞ്ഞതും , സമയം ചിലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ദിയ കൃഷ്ണയുടെ മകൻ ഓമിയെ കയ്യിലേന്തി താലോലിക്കുന്ന മോദിയുടെ ചിത്രമാണ് ഏറെ ശ്രദ്ധേയം.
‘ ദൈവീകം ഈ ബന്ധം…
ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു.
ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…ജയ്ഹിന്ദ് ‘ എന്നാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്.
അഹാനയും, ഹൻസികയും, ഇഷാനിയും പ്രധാനമന്ത്രിയ്ക്കൊപ്പമെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.
‘ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയോടൊപ്പം വളരെ പ്രചോദനാത്മകമായ ഒരു പ്രഭാതം. അദ്ദേഹത്തിന്റെ പദവിയുള്ള ഒരു മനുഷ്യൻ വളരെ ഊഷ്മളതയോടെയും വ്യക്തിപരമായ ബന്ധത്തോടെയും ഞങ്ങളെ സ്വാഗതം ചെയ്തതിൽ എനിക്ക് അതിശയം തോന്നി!ക്ഷമയോടെ ഞങ്ങളെ ശ്രദ്ധിച്ചു കേൾക്കുന്നതും, ഞങ്ങളുടെ നിരവധി ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതും, ലളിതവും ആത്മാർത്ഥവുമായ സംഭാഷണത്തിൽ ഏർപ്പെടുന്നതും കണ്ടപ്പോൾ , ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സാന്നിധ്യത്തിലാണ് ഞങ്ങൾ എന്ന് മറന്നുപോയ ഒരു നിമിഷം വന്നു.
ലാളിത്യവും മഹത്വവും തീർച്ചയായും കൈകോർക്കാൻ കഴിയുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം വളരെ സവിശേഷമായിരിക്കും. എന്റെ പിതാവിനെ കാണുമ്പോൾ എനിക്ക് അതിയായ അഭിമാനവും തോന്നി – അത്തരം വിശിഷ്ട വ്യക്തികൾക്കിടയിൽ വർഷങ്ങളായി അദ്ദേഹം നേടിയെടുത്ത ആദരവ് കാണുമ്പോൾ. ഒരു മകളെന്ന നിലയിൽ, എന്റെ ഹൃദയം നിറഞ്ഞു.“ എന്നാണ് അഹാനയുടെ കുറിപ്പ്.

