മൊനാഘൻ: കൗണ്ടി മൊനാഘനിൽ അനധികൃതമായി കോഴിപ്പോര് നടത്തിയ സംഭവത്തിൽ അറസ്റ്റ്. 70 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ 27 ന് എമിവാലെയിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ്.
സ്വകാര്യവസതിയിൽ നടന്ന കോഴിപ്പോരിന്റെ വിശദാംശങ്ങൾ കൃഷിവകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ 70 ഓളം പൂവൻ കോഴികളെയാണ് പിടിച്ചെടുത്തത്. 15 ചത്ത കോഴികളെയും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മൊനാഘൻ പോലീസ് വ്യക്തമാക്കി.
Discussion about this post

