ദ്രോഗെഡ: കൗണ്ടി ലൗത്തിൽ യുവാവിന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ 20 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദ്രോഗെഡയിലെ സെന്റ് ലോറൻസ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. 20 കാരന്റെ പരിക്കുകൾ സാരമുള്ളതാണ്.
ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ 20 കാരൻ അറസ്റ്റിലായിട്ടുണ്ട്. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post

