വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. വെക്സ്ഫോർഡിലെ ന്യൂ റോസിലെ ലോവർ വില്യം സ്ട്രീറ്റിൽ താമസിക്കുന്ന മുഹമ്മദ് അൽ ഷേക്കർ അൽ തമീമി ആണ് എട്ട് വയസ്സുള്ള മാലിക നൂർ അൽ കട്ടീബിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും കോടതിയിൽ ഇയാൾ വ്യക്തമാക്കി.
2024 ഡിസംബർ 1 ന് ആയിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെയും യുവതിയെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് കുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു. അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിയുടെ ശിക്ഷാവിധി പിന്നീട് പ്രസ്താവിക്കും. ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യത.

