ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ഹോസ്പൈപ്പ് നിരോധനത്തിന് സാധ്യത. ഇതേക്കുറിച്ച് ഉയിസ് ഐറാൻ അധികൃതർ ആലോചിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ തന്നെ വെള്ളത്തിന്റെ ആവശ്യകത ഉയർന്ന തോതിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നത്.
ആർടിഇയുടെ മോണിംഗ് പരിപാടിയിൽ സംസാരിക്കുന്നകിനിടെ ഉയിസ് ഐറാൻ ഓപ്പറേഷൻസ് മാനേജർ സ്റ്റീഫെൻ ബ്രൂക്ക് ആണ് ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഈ വിധം തുടർന്നാൽ പ്രാദേശികമായി ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് വിഭാഗങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിരോധനം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന് കാലാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

