ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ വെള്ളത്തിന് ക്ഷാമം നേരിട്ടേക്കും. അതിനാൽ വെള്ളം പരമാവധി സംരക്ഷിക്കണമെന്ന് ഉയിസ് ഐറാൻ നിർദ്ദേശം നൽകി. കനത്ത ചൂട് ഒരുപക്ഷേ വരും ആഴ്ചകളിൽ വെള്ളക്ഷാമത്തിന് കാരണമായേക്കാമെന്നാണ് ഉയിസ് ഐറാന്റെ വിലയിരുത്തൽ.
തിങ്കളാഴ്ച ഉച്ച മുതൽ ബുധനാഴ്ച രാവിലെ വരെ കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മായോ എന്നീ കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
Discussion about this post

