ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലിമെനയിലെ ഓൾഡ് കുല്ലിബാക്കി റോഡ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബ വീടാണ് ഇത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൂന്ന് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

