ഡബ്ലിൻ: അയർലൻഡിൽ ഹെഡ്ലൈൻ ടൂർ പ്രഖ്യാപിച്ച് പ്രമുഖ ഐറിഷ് ബാൻഡായി മാറിയ ഫ്ളോറൻസ് റോഡ്. ആദ്യത്തെ ഐറിഷ് ഹെഡ്ലൈൻ ടൂറാണ് നടക്കുന്നത്. നവംബർ 27 നാണ് പരിപാടി.
കോർക്ക് സിറ്റി ഹാളിൽ നിന്നും പരിപാടി ആരംഭിക്കും. കിൽക്കെന്നി, ഗാൽവേ, ലിമെറിക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ ബാൻഡ് പര്യടനം നടത്തും. ഡിസംബർ 16 ന് ഡബ്ലിനിലെ ഒളിമ്പിയ തിയറ്ററിൽ ആയിരിക്കും ടൂർ അവസാനിക്കുക. പരിപാടികൾക്കായുള്ള ടിക്കറ്റുകൾ വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വിതരണം ചെയ്യാൻ ആരംഭിക്കും. MyMCD അക്കൗണ്ടിൽ നിന്ന് MCD പ്രീസെയിലിൽ പങ്കെടുക്കാം.
Discussion about this post

